കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഉടമയ്ക്കു ഗുരുതര പരുക്ക്


കോട്ടയം: വാകത്താനം പാണ്ടഞ്ചിറയില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി ഉടമയ്ക്കു ഗുരുതര പരുക്ക്. 57കാരനായ പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബുവിനാണു ഗുരുതരമായി പരുക്കേറ്റത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.


വീടിന് 20 മീറ്റര്‍ അകലെ വച്ചാണു സംഭവം. ചങ്ങനാശേരിയില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണു ഉടമയെ പുറത്തെടുത്തത്. ഡ്രൈവറായ സാബു കാറില്‍ തനിച്ചായിരുന്നു.




Sharing is Caring