മ​ത്സ​ര​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്തി​ന്​ തു​ട​ങ്ങ​ണ​മെ​ന്ന്​ സം​ഘാ​ട​ക​ർ​ക്ക്​ വീ​ണ്ടും മ​ന്ത്രി​യു​ടെ ക​ർ​ശ​ന താ​ക്കീ​ത്


കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വ മ​ത്സ​ര​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്തി​ന്​ തു​ട​ങ്ങ​ണ​മെ​ന്ന്​ സം​ഘാ​ട​ക​ർ​ക്ക്​ വീ​ണ്ടും മ​ന്ത്രി​യു​ടെ ക​ർ​ശ​ന താ​ക്കീ​ത്. ആ​ദ്യ ദി​ന​ത്തി​ൽ സം​ഘാ​ട​ന​വും പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി​യും വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി സ​മ​യ​നി​ഷ്ഠ സം​ബ​ന്ധി​ച്ച്​ സം​ഘാ​ട​ക​ർ​ക്ക്​ ക്ലാ​സെ​ടു​ത്ത​ത്.മ​ത്സ​ര​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്തി​ന്​ തു​ട​ങ്ങു​മെ​ന്ന്​ മ​ന്ത്രി നേ​ര​ത്തെ പ​ല​ത​വ​ണ പ​റ​ഞ്ഞി​ട്ടും ആ​ദ്യ​ദി​ന​ത്തി​ൽ ത​ന്നെ വൈ​ക​ൽ ക​ല്ലു​ക​ടി ആ​യി.


ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​മ​യം പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം വ​ന്ന​ത്.പ​രി​പാ​ടി​ക​ൾ മു​ൻ നി​ശ്ച​യി​ച്ച സ​മ​യ​ക്ര​മ​ത്തി​ൽ ത​ന്നെ ന​ട​ത്ത​ണം. ആ​വ​ശ്യ​മാ​യ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പ് വ​രു​ത്ത​ണം. കൃ​ത്യം 9.30ന് ​ആ​ദ്യ മ​ത്സ​ര​യി​ന​ങ്ങ​ൾ അ​ര​ങ്ങേ​റ​ണം. സ​മാ​പ​ന ദി​വ​സ​മാ​യ എ​ട്ടി​ന് വൈ​കീ​ട്ട് 4.30ന​കം അ​പ്പീ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഫു​ഡ്,പ്രോ​ഗ്രാം ക​മ്മ​റ്റി​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജാ​ഗ​രൂ​ക​രാ​യി​രി​ക്ക​ണം.ഒ​ന്നാം വേ​ദി​യി​ലെ ഗ്രീ​ൻ റൂം ​സൗ​ക​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തും.


എ​ല്ലാ​ദി​വ​സ​വും അ​താ​ത് ദി​വ​സ​ത്തെ സം​ഘാ​ട​ന​ത്തെ സം​ബ​ന്ധി​ച്ച് യോ​ഗം ചേ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​വി​ധ ക​മ്മ​റ്റി​ക​ളു​ടെ ഏ​കോ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ല​യി​രു​ത്ത​ലും ന​ട​ത്തി. എം. ​നൗ​ഷാ​ദ് എം.​എ​ൽ.​എ, പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ന​വാ​സ്, എം​പ്ലോ​യ്മെ​ന്റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ധ​ന്യ ആ​ർ. കു​മാ​ർ, അ​ക്കാ​ദ​മി​ക് അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ഷൈ​ൻ, അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ സി.​എ. സ​ന്തോ​ഷ്, ജി​ല്ല വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​ഐ. ലാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.



Sharing is Caring