മാസപ്പടി വിവാദം വീണ്ടും നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

മാസപ്പടി വിവാദം വീണ്ടും നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം അന്വേഷണം അടിയന്തര പ്രമേയമായി അവതരിപ്പിക്കും. മാത്യു കുഴൽനാടൻ എംഎൽഎയായിരിക്കും വിഷയം സഭയിൽ അവതരിപ്പിക്കുക. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ചര്‍ച്ചയ്ക്ക് അനുമതി നല്‍കാന്‍ സാധ്യതയില്ല.രാഷ്ട്രീയമായി പാര്‍ട്ടിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും വേട്ടയാടാനാണ് വിഷയം ഉപയോഗിക്കുന്നതെന്നാണ് സിപിഐഎം പറയുന്നത്.

രാഷ്ട്രീയമുതലെടുപ്പിന് ശ്രമിച്ചാല്‍ പ്രതിരോധം തീര്‍ക്കുമെന്നും എന്തു വില കൊടുത്തും മുഖ്യമന്ത്രിയെ സംരക്ഷിക്കുമെന്നാണ് സിപിഐഎം നിലപാട്.അതേസമയം കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ പ്രമേയം കൊണ്ട് വരും. ധനമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തില്‍ സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുന്നുവെന്ന വിമര്‍ശനമാണ് ഉള്ളത്. ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വയ്ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *