തൃക്കാക്കര സഗരസഭയിൽ പ്രതിപക്ഷം നഗരസഭയിൽ ഇന്ന് പായ വിരിച്ച് ഇന്ന് കിടപ്പ് സമരം


നഗരസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പോര് മുറുകുന്നു. ഭരണസമിതിക്കെതിരെ പ്രതിപക്ഷം നഗരസഭയിൽ ഇന്ന് പായ വിരിച്ച് ഇന്ന് കിടപ്പ് സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നഗരസഭാ സെക്രട്ടറി ഭരണപക്ഷ കൗൺസിലർമാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം.


ചെയർപേഴ്സന് എതിരെയുള്ള നഗരസഭാ സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് ഇന്ന് മൊഴി രേഖപ്പെടുത്തും.ചെയർപേഴ്സൺ അജിത തങ്കപ്പനെതിരെ പരാതി നൽകിയ സെക്രട്ടറിയെ പ്രതിപക്ഷം പിന്തുണച്ചതോടു കൂടിയാണ് പോര് കൂടുതൽ മുറുകുന്നത്. പരാതിയിൽ പ്രധാനമായും പറയുന്നത് തൻ്റെ ജീവന് ഭീഷണിയുണ്ടെന്നാണ്. ചെയർപേഴ്സൺ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും ചില കൗൺസിലർമാർ തന്നെ കൈയേറ്റം ചെയ്തു എന്നും പരാതിയിൽ പറഞ്ഞിരിക്കുന്നു.




Sharing is Caring