ലെനയുടെ ആര്‍ട്ടിക്കിള്‍ 21ന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു


ലെന അഭിനയിച്ച ആര്‍ട്ടിക്കിള്‍ 21 ന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ലെനിൻ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്നത് അതിജീവനത്തിന്റെ കഠിനമായ കഥയാണ്.ചിത്രത്തിന്റെ പേരും ഇതേ സൂചനയാണ് നല്‍കുന്നത്.ഏതാണ്ട് തിരിച്ചറിയാനാകാത്ത രൂപത്തിലാണ് ലെന, താമരൈ എന്ന തമിഴ് റാഗ് പിക്കറുടെ വേഷം ചെയ്യുന്നത്.


ലെനയെ കൂടാതെ ബാലതാരങ്ങളായ നന്ദൻ രാജേഷ്, ലെസ്വിൻ, ജോജു ജോര്‍ജ്, അജു വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വാക്ക് വിത്ത് സിനിമയുടെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഷ്കര്‍ ഛായാഗ്രഹണവും സന്ദീപ് നന്ദകുമാര്‍ എഡിറ്ററുമാണ്. രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനില്‍ ഗോപി സുന്ദറാണ് സംഗീതം.




Sharing is Caring