വിനീത് ശ്രീനിവാസൻ നായകനാകുന്ന കുറുക്കന്റെ സെൻസറിങ് പൂര്‍ത്തിയായി


വിനീത് ശ്രീനിവാസൻ നായകനാകുന്ന കുറുക്കന്റെ സെൻസറിങ് പൂര്‍ത്തിയായി. ക്ലീൻ U സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്.ജയലാല്‍ ദിവാകരൻ സംവിധാനം ചെയ്യുന്ന മലയാളം ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മഹാ സുബൈറിന്റെ ഹോം ബാനറായ വര്‍ണചിത്ര പ്രൊഡക്ഷൻസാണ്.


അച്ഛൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവര്‍ക്കൊപ്പമാണ് വിനീത് പോലീസ് വേഷത്തില്‍ എത്തുന്നത്. മകന്റെ അച്ഛൻ, പത്മശ്രീ ഭരത് ഡോ സരോജ് കുമാര്‍, അരവിന്ദന്റെ അതിഥികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ വിനീതിനൊപ്പം മുമ്ബ് അഭിനയിച്ചിട്ടുള്ള മുതിര്‍ന്ന നടൻ ശ്രീനിവാസന്റെ തിരിച്ചുവരവാണ് ഈ ചിത്രം.


മനോജ് റാം സിംഗ് എഴുതിയ കുറുക്കനില്‍ ശ്രുതി ജയൻ, സുധീര്‍ കരമന, മാളവിക മേനോൻ, അൻസിബ ഹസ്സൻ, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, ബാലാജി ശര്‍മ്മ, അസീസ് നെടുമങ്ങാട് എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ജിബു ജേക്കബും സംഗീതം ഉണ്ണി ഇളയരാജയുമാണ്.



Sharing is Caring