ഖത്തർ ലോകകപ്പിലെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഉപയോഗിക്കുക പുതിയ പന്ത്. അല്‍ ഹിം എന്നാണ് പുതിയ പന്തിൻറെ പേര്. സ്വപ്നം എന്നാണ് അർത്ഥം. കളിക്കാരുടെ ഓരോ ടച്ചും രേഖപ്പെടുത്തുന്ന ടെക്നോളജി പുതിയ പന്തിലുമുണ്ട്.വിശ്വ കിരീടമെന്ന സ്വപ്നത്തിലേക്ക് 4 ടീമുകൾ 2 ജയമകലെ നിൽക്കുമ്പോൾ, അല്‍ ഹിം , അഥവാ ദി ഡ്രീം എന്ന പേരുള്ള പുതിയ പന്താണ് അവതരിപ്പിച്ചതാണ് ശ്രദ്ധേയം. അഡിഡാസ് തന്നെയാണ് പന്ത് രൂപകൽപന ചെയ്ത് നിർമിച്ചത്.
ഈ ലോകകപ്പില്‍ ഇതുവരെ ഉപയോഗിച്ചിരുന്ന പന്തിന് ‘അല്‍ റിഹ്ല’ എന്നായിരുന്നു പേര്. ‘യാത്ര’ എന്നാണിതിന് അര്‍ഥം. ‘അല്‍ റിഹ്ല’ ആയിരുന്നു ഗ്രൂപ് റൗണ്ട്, പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍ ഉള്‍പ്പെടെ ഇതുവരെ പൂര്‍ത്തിയായ എല്ലാ മത്സരങ്ങള്‍ക്കും ഉപയോഗിച്ചത്. ‘അല്‍ റിഹ്ല’യെ പോലെത്തന്നെ ആധുനിക സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിയ പന്തുതന്നെയാണ് അല്‍ ഹിമും. ഖത്തർ ലോകകപ്പ് സെമിഫൈനലിൽ ചൊവ്വാഴ്ച രാത്രി 12.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ അർജൻറീന ക്രൊയേഷ്യയെ നേരിടും. ബുധനാഴ്ച രാത്രി നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ജേതാക്കളായ ഫ്രാൻസ് മൊറോക്കോയെ നേരിടും.














