ഓള്‍ ഇന്ത്യ പെര്‍മിറ്റിന്റെ ബലത്തില്‍ വീണ്ടും സര്‍വീസിനിറങ്ങിയ സ്വകാര്യ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു


ഓള്‍ ഇന്ത്യ പെര്‍മിറ്റിന്റെ ബലത്തില്‍ വീണ്ടും സര്‍വീസിനിറങ്ങിയ സ്വകാര്യ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു . പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് ആരംഭിച്ച റോബിന്‍ എന്ന സ്വകാര്യ ബസാണ് ഇന്ന് പുലര്‍ച്ചെ 5.20-ന് മോട്ടോര്‍വാഹന വകുപ്പ് റാന്നിയില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്.


മുമ്പ് സര്‍വീസ് ആരംഭിച്ച ബസ് നിയമനടപടികളെ തുടര്‍ന്ന് ഈ റൂട്ടിലെ ഓട്ടം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇതിനുശേഷമാണ് ഇന്ന് വീണ്ടും സര്‍വീസിനെത്തിയത്.കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് സമാന്തരമായി ദേശസാത്കൃത പാതയില്‍ സ്റ്റേജ് കാര്യേജ് ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്.




Sharing is Caring