രാഷ്ട്രപതി വിളിച്ച ഗവര്‍ണര്‍മാരുടെ സമ്മേളനം ഇന്ന് തുടങ്ങും; വയനാടിനായി കേരള ഗവര്‍ണര്‍ സംസാരിക്കും

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ അധ്യക്ഷതയില്‍ വിവിധ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാരുടെ രണ്ട് ദിവസത്തെ സമ്മേളനം ഇന്ന് തുടങ്ങും. ദ്രൗപദി മുര്‍മു അധ്യക്ഷത വഹിക്കുന്ന ഗവര്‍ണര്‍മാരുടെ ആദ്യ സമ്മേളനമാണിത്.


യോഗത്തില്‍ വയനാട്ടിലുണ്ടായ ദുരന്തം ശക്തമായി ഉന്നയിക്കുമെന്നാണ് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ അദ്ദേഹം കേന്ദ്രത്തോട് അഭ്യര്‍ഥിക്കും. കേന്ദ്രത്തില്‍ നിന്ന് അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നു.


പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കല്‍, ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണം, വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരണം തുടങ്ങിയവയാണ് രാഷ്ട്രപതി വിളിച്ച ഗവര്‍ണര്‍മാരുടെ യോഗത്തിലെ പ്രധാന അജണ്ടകള്‍.


Sharing is Caring