വിഴിഞ്ഞം സമരം കാരണം അദാനി ഗ്രൂപ്പിനുണ്ടായ നഷ്ടം സമരക്കാരില്‍നിന്ന് ഈടാക്കില്ല :സര്‍ക്കാര്‍


വിഴിഞ്ഞം സമരം കാരണം അദാനി ഗ്രൂപ്പിനുണ്ടായ നഷ്ടം സമരക്കാരില്‍നിന്ന് ഈടാക്കില്ലെന്ന് സര്‍ക്കാര്‍. സമരം അവസാനിച്ചതിനാല്‍ സമരക്കാരെ ഇനി പ്രകോപിക്കുന്നില്ല എന്നാണ് സര്‍ക്കാരിന്റെ തീരുമാനം. 


140 ദിവസമാണ് വിഴിഞ്ഞത്ത് സമരം നടന്നത്. അതില്‍ തുറമുഖം ഉപരോധിച്ചുകൊണ്ടുളള പ്രതിഷേധം 110 ദിവസമുണ്ടായിരുന്നു. ഇതനുസരിച്ച് ദിവസേന 2 കോടി രൂപ നഷ്ടം കണക്കാക്കിയാല്‍ 110 ദിവസം കൊണ്ട് 220 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് കമ്പനി പറയുന്നത്. ഓരോ ഇനത്തിലും ഉണ്ടായ നഷ്ടം പ്രത്യേകം പ്രത്യേകം സര്‍ക്കാരിനെ അറിയിക്കണമെന്നും സര്‍ക്കാര്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി.




Sharing is Caring