കമ്പി കയറ്റിയ ലോറി പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തി;പുറകെ വന്ന യുവാവ് കമ്പി കുത്തിക്കയറി മരിച്ചു


തൃശൂര്‍: പാറിപ്പോയ ടാര്‍പ്പായ എടുക്കാന്‍ ലോറി പെട്ടെന്ന് നിര്‍ത്തിയതിനെ തുടര്‍ന്ന് കമ്പി കുത്തിക്കയറി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.പുതുക്കോട് മണപ്പാടം സ്വദേശി ശ്രീശൈലം വീട്ടില്‍ ശൈലേശന്‍ മകന്‍ ശ്രദ്ധേഷ് (21) ആണ് മരിച്ചത്.


കമ്പി കയറ്റിയ ലോറി പട്ടിക്കാട് ദേശീയപാത ആരംഭിക്കുന്ന ഭാഗത്ത് പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തിയതാണ് അപകടകാരണം. തൊട്ടുപിന്നാലെ വന്ന ശ്രദ്ധേഷിന്‍റെ കഴുത്തിലും നെഞ്ചിലുമായി കമ്പി കുത്തികയറുകയായിരുന്നു. പാറിപ്പോയ ടാര്‍പ്പായ എടുക്കാനായാണ് ലോറി അപ്രതീക്ഷിതമായി ബ്രേക്ക് ചവിട്ടിയത്.അപകടം ഉണ്ടായ ഉടന്‍ പീച്ചി പോലീസ് സ്ഥലത്തെത്തി പോലീസ് വാഹനത്തില്‍ തന്നെ ഇയാളെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


വാഹനത്തില്‍ ഇരുമ്ബ് കമ്പികള്‍ പോലുള്ളവ കൊണ്ടുപോകുമ്ബോള്‍ ഉണ്ടാകേണ്ട അപകട മുന്നറിയിപ്പ് സംവിധാനങ്ങളോ വാഹനം നിര്‍ത്തിയിട്ടിരിക്കുകയാണെന്ന അപകടസൂചനയോ വാഹനത്തിലോ പ്രദേശത്തോ ഉണ്ടായിരുന്നില്ല. ഇതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

വാഹനത്തിന്റെ ടാര്‍പ്പായ പറന്നുപോയത് എടുക്കാനാണ് വാഹനം ദേശീയപാതയില്‍ നിര്‍ത്തിയതെന്നാണ്‌ ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ശ്രദ്ധേഷിന്‍റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.



Sharing is Caring