ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പരസ്യ പ്രചാരണം ഇന്ന് സമാപിക്കും


ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിനുള്ള പരസ്യ പ്രചാരണം ഇന്ന് സമാപിക്കും. ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആകെ 57 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്.


പഞ്ചാബിലെയും ഹിമാചല്‍ പ്രദേശിലെയും മുഴുവന്‍ മണ്ഡലങ്ങളും ചണ്ഡിഗഡ് സീറ്റും ഈ ഘട്ടത്തില്‍ വിധിയെഴുതും. ഉത്തര്‍പ്രദേശിലും ബംഗാളിലും ബിഹാറിലും, ജാര്‍ഖണ്ഡിലും ഒഡിഷയിലും അവശേഷിക്കുന്ന മണ്ഡലങ്ങളിലും ഈ ഘട്ടത്തിലാണ് ജനവിധി.


തെരഞ്ഞെടുപ്പില്‍ 400 സീറ്റ് കടക്കുമെന്ന് എന്‍.ഡി.എയും 350 കടക്കുമെന്ന് ഇന്ത്യ സഖ്യവും അവകാശപ്പെടുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പരസ്യ പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിവേകാനന്ദ പാറയില്‍ ധ്യാനമിരിക്കാനായി കന്യാകുമാരിയിലെത്തും.



Sharing is Caring