കൊവിഡ് മഹമാരി മൂലം ലോകത്തിതു വരെ മരിച്ചത് 40 ലക്ഷത്തിലേറെ പേര്‍. ആകെ മരണങ്ങളുടെ മൂന്നിലൊന്നും ഇന്ത്യ, അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയാണ് മരണ നിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത്. ആകെ മരണങ്ങളുടെ 15 ശതമാനവും അമേരിക്കയിലാണ്. ജോണ്‍സ് ഹോപ്‌സ്‌കിന്‍സ് യൂണിവേഴ്‌സിറ്റിയുടേതാണ് കണക്കുകള്‍. അതേസമയം അമേരിക്കയിലും യൂറോപ്പിലും മരണനിരക്ക് അടുത്തിടെയായി കുറഞ്ഞുവരികയാണ്. ജനസംഖ്യയിലെ വലിയൊരു ഭാഗവും വാക്‌സിന്‍ സ്വീകരിച്ചതാണ് ഇതിന് കാരണം.













