കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നേഴ്സ് മരിച്ച സംഭവത്തില്‍ ലൈസന്‍സില്ലാത്ത ഹോട്ടലിന് പ്രവര്‍ത്താനാനുമതി നല്‍കിയ നഗരസഭാ സൂപ്പര്‍വൈസറെ സസ്പെന്‍ഡ് ചെയ്തതു.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം ആര്‍ സാനുവിനെയാണ് സസ്പെന്‍ഡ് ചെയ്തതത്.
ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചത് ലൈസന്‍സില്ലാതെയാണ് ആരോഗ്യ വിഭാഗം പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ നവംബര്‍ 15നു ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടര്‍ന്നു നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ ഹോട്ടലിലെ ചെറിയ അടുക്കളയ്‌ക്കു പുറമേ, ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് റോഡിലാണു പ്രധാന അടുക്കള പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തിയിരുന്നു.

ഇത് അനുവദിക്കാനാവില്ലെന്നു വ്യക്‌തമാക്കിയ ഉദ്യോഗസ്‌ഥര്‍ പത്തു ദിവസത്തിനുള്ളില്‍ അടുക്കള ഒന്നിപ്പിക്കണമെന്നു കാട്ടി ഹോട്ടലിനു നോട്ടീസ് നല്‍കി. ഇതിനൊപ്പം കണ്ടെത്തിയ മറ്റു പോരായ്‌മകള്‍ പരിഹരിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, ഇതു പാലിക്കാതെ ഇവര്‍ വീണ്ടും ഹോട്ടല്‍ തുറന്നു. ഇതിന് ഒത്താശ ചെയ്ത നഗരസഭാ സൂപ്പര്‍വൈസര്‍ എം ആര്‍ സാനുവിനെ സസ്പെന്‍ഡ് ചെയ്യാന്‍ നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍ദ്ദേശം നല്‍കി.
ഹോട്ടല്‍ അടച്ചു പൂട്ടി അഞ്ചാം ദിനത്തില്‍ ഹോട്ടല്‍ വൃത്തിയാക്കി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നഗരസഭ അനുമതി നല്‍കിയെങ്കിലും രണ്ടാമത് നടത്തിയ പരിശോധനയില്‍ ഹോട്ടലിന്‍റെ അടുക്കള പ്രവര്‍ത്തിപ്പിക്കുന്നത് ലൈസന്‍സില്ലാതെയെന്ന് കണ്ടെത്തി. ഹോട്ടല്‍ തുറന്നതിന് വിശദീകരണം ചോദിച്ച നഗരസഭാ അധ്യക്ഷയ്ക്ക് മുന്നില്‍ സൂപ്പര്‍വൈസര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതായി നഗരസഭാ അധ്യക്ഷ പറഞ്ഞു












