ട്വിറ്ററിലെ രാഷ്ട്രീയപരസ്യങ്ങള്‍ക്കുള്ള നിരോധനം നീക്കാനൊരുങ്ങി ഇലോണ്‍ മസ്ക്


ട്വിറ്ററിലെ രാഷ്ട്രീയപരസ്യങ്ങള്‍ക്കുള്ള നിരോധനം നീക്കാനൊരുങ്ങി ഇലോണ്‍ മസ്ക്. രണ്ട് വര്‍ഷമായി നിലനിന്നിരുന്ന നിയന്ത്രണമാണ് മസ്ക് നീക്കാനൊരുങ്ങുന്നത്.ട്വിറ്റര്‍ സേഫ്റ്റി വിഭാഗമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.


വരുന്ന ആഴ്ചകളില്‍ തന്നെ രാഷ്ട്രീയപരസ്യങ്ങള്‍ക്കുള്ള പെര്‍മിറ്റ് ട്വിറ്റര്‍ പുനഃസ്ഥാപിക്കുമെന്നാണ് സൂചന. 2019ല്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാഷ്ട്രീയപരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പുകള്‍ക്കിടെ വ്യാജ വിവരങ്ങള്‍ വ്യാപകമായി പ്രചരിക്കാനുള്ള സാധ്യത മുന്നില്‍കണ്ടായിരുന്നു ട്വിറ്റര്‍ നടപടി.


നേരത്തെ ഫേസ്ബുക്കും സമാനമായ രീതിയില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ ട്വിറ്റര്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഇതേ തുടര്‍ന്നാണ് രാഷ്ട്രീയപരസ്യങ്ങള്‍ തിരിച്ചെത്തുന്നത്.മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ബ്ലുടിക്കിനും പണമിടാക്കാന്‍ തീരുമാനിച്ചിരുന്നു.



Sharing is Caring