അധോലോക നായകൻ ദാവൂദ് ഇബ്രാഹീം ജനിച്ചുവളർന്ന വീട് ഇന്ന് ലേലം ചെയ്യും. കള്ളക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് (സഫേമ) അതോറിറ്റി പിടിച്ചെടുത്ത മഹാരാഷ്ട്രയിലെ രത്നഗിരിയിലെ വീടാണ് ലേലത്തിന് വച്ചിരിക്കുന്നത്. സഫേമ തന്നെയാണ് ലേലവും സംഘടിപ്പിച്ചിരിക്കുന്നത്.ഇന്ന് ഉച്ചയ്‌ക്ക് 2:00നും 3:30നും ഇടയിൽ ലേലം നടക്കുമെന്നാണ് സഫേമയുടെ പ്രസ്‌താവനയിൽ പറയുന്നത്.
രത്നഗിരിയിലെ വീട് കൂടാതെ മറ്റു 3 വസ്തുവകകള്‍ കൂടി വില്‍ക്കാന്‍ സാധ്യതയുണ്ട്. നാലു വസ്തുവകകൾക്കുമായി 19.2 ലക്ഷം രൂപ കരുതൽ വില നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ 2017ലും 2020ലും ദാവൂദ് ഇബ്രാഹിമിന്‍റെ 17-ലധികം വസ്തുവകകൾ സഫേമ ലേലം ചെയ്തിരുന്നു.














