ഗുണ്ടാ പൊലീസ് ബന്ധത്തിൽ കൂടുതൽ നടപടിക്കൊരുങ്ങി ആഭ്യന്തര വകുപ്പ്

തലസ്ഥാനത്തെ ഗുണ്ടാ പൊലീസ് ബന്ധത്തിൽ കൂടുതൽ നടപടിക്കൊരുങ്ങി ആഭ്യന്തര വകുപ്പ്. തിരുവനന്തപുരത്തെ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ കൂടി നടപടി ഉടനുണ്ടായേക്കും.ഗുണ്ടാ സംഘങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ ഇടനില നിന്ന രണ്ടു ഡിവൈഎസ്പിമാരെ സസ്‌പെൻഡ് ചെയ്തിരുന്നു.

നാലു ദിവസത്തിനിടെ നാല് എസ്എച്ച്ഒമാരെയും, 5 പൊലീസുകാരെയുമാണ് തിരുവനന്തപുരത്തു മാത്രം സസ്‌പെൻഡ് ചെയ്തത്. മൂന്നു പൊലീസുകാരെ പിരിച്ചു വിടുകയും ചെയ്തു.മാഫിയകളുമായി ബന്ധം പുലർത്തുന്ന പോലീസുകാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനാണ് പോലീസ് മേധാവി നൽകിയിരിക്കുന്ന നിർദ്ദേശം.

റിപ്പോർട്ടുകൾ പരിശോധിച്ച് മറ്റു ജില്ലകളിൽ കൂടി ഉടൻ നടപടി എടുക്കും.മംഗലപുരത്തെ കൂട്ട നടപടിക്കു പിന്നാലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ എ.എസ്.ഐക്കെതിരെ അന്വേഷണം തുടരുകയാണ്.ഭീഷണിപ്പെടുത്തൽ,അസഭ്യം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കഴക്കൂട്ടം പോലീസ് കേസെടുത്തത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *