ഡോളോ-650 നിർമ്മാതാക്കൾക്കെതിരെ അലഹബാദ് ഹൈക്കോടതിയിൽ ഹർജി

‘ഡോളോ-650’ ഗുളികകൾ നിർമ്മിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ ഉത്തർപ്രദേശിലെ അലഹബാദ് ഹൈക്കോടതിയിൽ ഹർജി. ആരോഗ്യ ഇൻഷുറൻസ് അഴിമതി ചൂണ്ടിക്കാട്ടി മൈക്രോ ലാബ്സ് ലിമിറ്റഡിലെ ജീവനക്കാരണ് കോടതിയെ സമീപിച്ചത്. ഹർജി ഫെബ്രുവരി 20ന് കോടതി പരിഗണിക്കും.

കഴിഞ്ഞ 30 വർഷമായി കമ്പനി ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് അടയ്ക്കുന്നില്ലെന്നും ഇതുവഴി ഏകദേശം 300 കോടി രൂപ ഉണ്ടാക്കിയതായും അഭിഭാഷകനായ പ്രദീപ് കുമാർ ദ്വിവേദി നൽകിയ ഹർജിയിൽ ഉന്നയിക്കുന്നു. പനി ബാധിച്ച രോഗികൾക്ക് ടാബ്‌ലെറ്റ് നിർദേശിച്ച ഡോക്ടർമാർക്ക് 1000 കോടി രൂപയുടെ സമ്മാനങ്ങൾ കമ്പനി നൽകിയതായും ആരോപണമുണ്ട്. കേസ് ആദായ നികുതി വകുപ്പും പരിശോധിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *