താനൂരില്‍ താമിര്‍ ജിഫ്രിക്കൊപ്പം കസറ്റഡിയിലെടുത്ത രണ്ട് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും


താനൂരില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിക്കൊപ്പം കസറ്റഡിയിലെടുത്ത രണ്ട് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മന്‍സൂര്‍, ജാബിര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.ലഹരി നിരോധന നിയമം ആണ് ഇരുവര്‍ക്കുമെതിരെ ചുമത്തപ്പെട്ടത്. ഇരുവരും ഇപ്പോള്‍ കോഴിക്കോട് കസബ സബ് ജയിലില്‍ റിമാന്‍ഡിലാണ്.


ഡാന്‍സഫ് ടീം അന്യായമായാണ് കസ്റ്റഡിയിലെടുത്തതെന്നാണ് രണ്ട് പേരുടെയും വാദം. ജുഡീഷ്യല്‍ കസ്റ്റഡി അവസാനിപ്പിക്കണമന്നും ജാമ്യം നല്‍കണമെന്നുമാണ് മന്‍സൂറും ജാബിറും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.




Sharing is Caring