കോഴിക്കോട് മെഡിക്കൽ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന പരാതി നിഷേധിച്ച് ആരോഗ്യ വകുപ്പ്


കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെ ഹർഷിനയെന്ന യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന പരാതി നിഷേധിച്ച് ആരോഗ്യ വകുപ്പ്. കത്രിക മെഡിക്കൽ കോളജിലേതല്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട് നല്കി. കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2017ലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതിക്ക് സിസേറിയന്‍ നടന്നത്.


ആശുപത്രിയിലെ ഇന്‍സ്ട്രമെന്റല്‍ റജിസ്റ്റര്‍ പരിശോധിച്ചതിൽ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതിനു മുമ്പ് യുവതിക്ക് 2012ലും 2016ലും സിസേറിയന്‍ നടത്തിയത് താമരശേരി ആശുപത്രിലാണ്. ആ കാലഘട്ടത്തിൽ ഇന്‍സ്ട്രമെന്റല്‍ റജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ കത്രിക കുടുങ്ങിയത് എവിടെ നിന്നാണെന്ന് മെഡിക്കല്‍ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അന്വേഷണ സംഘം റിപ്പോർട്ടിൽ പറയുന്നു.




Sharing is Caring