നാല് മോഷ്ടാക്കളുടെ കൈകള്‍ പരസ്യമായി വെട്ടി താലിബാന്‍ഭരണകൂടം

കാണ്ഡഹാര്‍: നാല് മോഷ്ടാക്കളുടെ കൈകള്‍ പരസ്യമായി വെട്ടി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ഭരണകൂടം. സ്വവര്‍ഗരതിക്കാര്‍ക്ക് ചാട്ടവാറടി ശിക്ഷയും നടപ്പാക്കി.കാണ്ഡഹാറിലെ അഹമ്മദ് ഷാഹി സ്റ്റേഡിയത്തിലാണ് ശിക്ഷ നടപ്പാക്കിയത്. ശിക്ഷിച്ച വിവരം സുപ്രീംകോടതി തന്നെ അറിയിച്ചതായി ടോളോ ന്യൂസ് ട്വീറ്റ് ചെയ്തു.

ചാട്ടവാറടി സമയത്ത് പ്രാദേശിക അധികാരികളും കാണ്ഡഹാര്‍ നിവാസികളും സന്നിഹിതരായിരുന്നു. കുറ്റവാളികളെ 35-39 തവണ പ്രഹരിച്ചതായി പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് ഹാജി സായിദ് പറഞ്ഞു. അതിനിടെ, കാണ്ഡഹാറിലെ ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ താലിബാന്‍ നാല് പേരുടെ കൈകള്‍ വെട്ടിയതായി റിപ്പോര്‍ട്ട് ചെയ്തതായി അഫ്ഗാന്‍ പുനരധിവാസ മന്ത്രിയുടെയും യു.കെയിലെ അഭയാര്‍ത്ഥി മന്ത്രിയുടെയും മുന്‍ നയ ഉപദേഷ്ടാവ് ഷബ്നം നസിമി പറഞ്ഞു.

“താലിബാന്‍ ഇന്ന് കാണ്ഡഹാറിലെ ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ മോഷണക്കുറ്റം ആരോപിച്ച്‌ കാണികളുടെ മുന്നില്‍ വെച്ച്‌ നാല് പേരുടെ കൈകള്‍ വെട്ടിമാറ്റി. ന്യായമായ വിചാരണയും നടപടിക്രമങ്ങളും കൂടാതെ അഫ്ഗാനിസ്ഥാനില്‍ ആളുകളെ തല്ലുകയും വെട്ടുകയും വധിക്കുകയും ചെയ്യുന്നു. മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്” -അവര്‍ ട്വീറ്റ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *