വിനീതയ്ക്കെതിരായ കേസ് പിൻവലിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം’; രമേശ് ചെന്നിത്തല


റിപ്പോർട്ടർ വിനീതയ്ക്കെതിരായ കേസ് തോന്നിവാസമെന്ന് രമേശ് ചെന്നിത്തല. കേസ് പിൻവലിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആരാണ് പിന്നിലെന്ന് കണ്ടെത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകർക്ക് സ്വതന്ത്രമായി വാർത്തൾ റിപ്പോർട്ട് ചെയ്യാൻ സാഹചര്യം വേണമെന്ന് അദ്ദേഹം പ്രതികരിച്ചു.ന


വകേര സദസിനെയും അദ്ദേ​ഹം വിമർശിച്ചു. മന്ത്രിസഭയുടെ പൊള്ളത്തരം പുറത്തായി എന്നും നാളത്തെ കേരളം എന്ത് എന്നതിൽ ഒരു കാഴ്ചപ്പാടും ഇല്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പതിവ് രാഷ്ട്രീയ പ്രസംഗത്തിന്റെ കാർബൺ കോപ്പിയാണ് നടത്തുന്നത്. ഒരു പ്രശ്നവും പരിഹരിക്കാതെ പരാതി പറഞ്ഞവരെ വേദിയിൽ അപമാനിച്ചെന്ന് അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷം പങ്കെടുക്കാത്തത് എന്ത് കൊണ്ടും നന്നായി എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.




Sharing is Caring