സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക് ജീവനക്കാര്‍ക്കായി മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു


കോഴിക്കോട്: സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലെ ജീവനക്കാര്‍ക്കായി രണ്ടു ദിവസത്തെ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. സൈബര്‍പാര്‍ക്കിലെ സഹ്യ ബില്‍ഡിങ്ങില്‍ നടന്ന മെഡിക്കല്‍ ക്യാംപില്‍ ഡെന്റല്‍, ഐ ചെക്ക് അപ്, ഹിയറിങ് അസസ്‌മെന്റ് എന്നീ വിഭാഗങ്ങളിലെ പരിശോധനകളാണ് നടത്തിയത്.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചുവരെ നടന്ന മെഡിക്കല്‍ ക്യാംപില്‍ സൈബര്‍പാര്‍ക്കിലെ വിവിധ കമ്പനികളിലെ ആയിരത്തോളം ജീവനക്കാര്‍ പങ്കെടുത്തു.

സ്റ്റൈലോ ഒപ്റ്റിക്‌സ്, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ മലബാര്‍ റീജിയന്‍, നാദം ഹിയറിങ്ങ് ആന്‍ഡ് സ്പീച്ച് തെറാപ്പി ക്ലിനിക്ക് എന്നിവരുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചത്.




Sharing is Caring