തൃപ്പൂണിത്തുറ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മനോഹരന്‍ കുഴഞ്ഞ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്


തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മനോഹരന്‍ കുഴഞ്ഞ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. 9.40 ഓടെ കുഴഞ്ഞ് വീണ മനോഹരന് സ്റ്റേഷനിലുണ്ടായിരുന്ന യുവാവ് ഉടന്‍ തന്നെ സിപിആര്‍ നല്‍കുന്നതും ഒരുമിനിറ്റിനുള്ളില്‍ തന്നെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചപ്പോള്‍ മുന്നിലേക്ക് കയറ്റി ഇരുചക്രവാഹനം നിര്‍ത്തിയ മനോഹരന്റെ മുഖത്ത് പൊലീസ് അടിച്ചതായി ദൃക്‌സാക്ഷികള്‍ സ്ഥിരീകരിച്ചിരുന്നു.


മരണം ഹൃദയാഘാതം മൂലമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമാര്‍ട്ടം നടത്തിയത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളില്ലന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ഹൃദ്രോഗ ലക്ഷണങ്ങള്‍ ഉള്ളയാണെന്ന് പോസ്റ്റുമാര്‍ട്ടത്തില്‍ നിന്നും സൂചന ലഭിച്ചതായും അറിയുന്നു. ആന്തരികാവയവങ്ങള്‍ പരിശോധനക്കായി അയച്ചിരിക്കുകയാണ്.




Sharing is Caring