റൂട്ട് മാപ്പ്’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്


കോവിഡ് പശ്ചാത്തലത്തില്‍ നവാഗതനായ സൂരജ് സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ‘റൂട്ട് മാപ്പ്’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. കോവിഡിന്റെ ഭീകരതയും നിഗൂഢതകളും നിറച്ചാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. പദ്മശ്രീ മീഡിയയുടെ ബാനറില്‍ ശബരിനാഥ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


വൈക്കം വിജയലക്ഷ്മി പാടി സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘ലോക്ഡൗണ്‍’ അവസ്ഥകള്‍ എന്ന ഗാനത്തിലൂടെ ശ്രദ്ധേയമായ സിനിമയാണ് റൂട്ട് മാപ്പ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ മക്ബൂല്‍ സല്‍മാന്‍, സുനില്‍ സുഖദ, നാരായണന്‍ കുട്ടി, ഷാജു ശ്രീധര്‍, ആനന്ദ് മന്മഥന്‍ എന്നിവരാണ് ഫസ്റ്റ്‌ലുക്കില്‍ എത്തിയിരിക്കുന്നത്.


പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തില്‍ പുരോഗമിക്കുന്ന സിനിമ സെന്‍സറിംഗ് പൂര്‍ത്തിയാക്കി ഉടനെ തന്നെ തിയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. ചെന്നൈ, ചൈന, തിരുവനന്തപുരം കൊച്ചി എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷനുകള്‍.

സൂരജ് സുകുമാരന്‍ നായരും അരുണ്‍ കായകുളവും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകന്‍ ആഷിക്ക് ബാബു, അരുണ്‍ ടി. ശശി എന്നിവരാണ്. എഡിറ്റര്‍-കൈലാഷ് എസ് ഭവന്‍, ബിജിഎം-റിജോ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മുരുഗന്‍ എസ്, കോസ്റ്റ്യും-ഗോപിക സൂരജ്, ഷിബു പരമേശ്വരന്‍, മേക്കപ്പ്-വിനീഷ് മടത്തില്‍ അര്‍ഷാദ്-വര്‍ക്കല, ആര്‍ട്ട് ഡയറക്ടര്‍.

പ്രൊജക്ട് ഡിസൈനര്‍-മനോജ് ഗ്രീന്‍വുഡ്‌സ്, ചീഫ് അസോസിയേറ്റ്-അഖില്‍ രാജ്, ക്രിയേറ്റീവ് ഹെഡ്-സുജിത്ത് എസ് നായര്‍, ശരത് രമേശ്, കൊറിയോഗ്രഫി-അനീഷ് റഹ്‌മാന്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍-ശരത് ശശിധരന്‍, പബ്ലിസിറ്റി ഡിസൈനര്‍-മിഥുന്‍ദാസ്, സ്റ്റില്‍സ്-ഷാലു പേയാട്, ഗണേശ് മഹേന്ദ്രന്‍, പിആര്‍ഒ-സുനിത സുനില്‍.



Sharing is Caring