ബ്രഹ്‍മപുരം മാലിന്യ പ്ലാന്റിന്റെ പശ്ചാത്തലത്തിലുള്ള ചിത്രം ‘ഇതുവരെ’ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു


അനില്‍ തോമസാണ് സംവിധാനം ചെയ്യ്ത് കലാഭവന്‍ ഷാജോണ്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഇതുവരെ’. അനില്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥ.


ബ്രഹ്‍മപുരം മാലിന്യ പ്ലാന്റിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.
ബ്രഹ്‍മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന്, പരിസരങ്ങളില്‍ ജീവിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‍നങ്ങളാണ് ഇതുവരെ ചര്‍ച്ച ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ട്.


ബ്രഹ്‍മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തും ഉണ്ടാകുന്നതിന് മുന്നേ ആലോചിച്ച പ്രൊജക്റ്റാണ് ഇത്. ബ്രഹ്‍മപുരം മാലിന്യ പ്ലാന്റില്‍ തുടക്കംതൊട്ട് ഇതുവരെയുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നു. ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് ഇതുവരെ ഒരുക്കുന്ന അനില്‍ തോമസ്.



Sharing is Caring