സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സഹപാഠി അക്ഷയ് യെ പ്രതിചേര്‍ക്കണമെന്ന ആവശ്യം ശക്തമാക്കി കുടുംബം


സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സഹപാഠി അക്ഷയ് യെ പ്രതിചേര്‍ക്കണമെന്ന ആവശ്യം ശക്തമാക്കി കുടുംബം. മരിക്കുന്നതിന്റെ അവസാന മൂന്നു ദിവസവും സിദ്ധാര്‍ത്ഥനോടൊപ്പമുണ്ടായിരുന്നത് അക്ഷയ് ആണ്. അക്ഷയ് യെ പ്രതി ചേര്‍ക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും സിദ്ധാര്‍ത്ഥന്റെ കുടുംബം പറയുന്നു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളെല്ലാം പിടിയിലാകുമ്പോഴും, തുടക്കം മുതല്‍ പ്രതിപട്ടികയില്‍ കുടുംബം പറയുന്ന പേരാണ് അക്ഷയ്.


സിദ്ധാര്‍ത്ഥന്റെ മൃതദേഹം വീട്ടിലെത്തിക്കുന്ന ദിവസവും അക്ഷയ് കൂടെ ഉണ്ടായിരുന്നു. സിദ്ധാര്‍ത്ഥന് എന്തുപറ്റിയെന്ന ചോദ്യത്തിന് പക്ഷേ മറുപടി മൗനമായിരുന്നു. പിന്നെയും അക്ഷയിയെ കുടുംബം വിളിക്കാന്‍ ശ്രമിച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല. അക്ഷയിയെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.




Sharing is Caring