എഞ്ചിനീയറിംഗ് ബിരുദധാരിയായ 27 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഒരു ഷോപ്പിംഗ് മാളിലെ പാര്‍ക്കിംഗില്‍ കാറിനുള്ളില്‍ വച്ചായിരുന്നു പീഡനം.ജോലിക്കായി അഭിമുഖം നടത്താനെന്ന വ്യാജേന യുവതിയെ വിളിച്ച് വരുത്തി മയക്കമരുന്ന് കലര്‍ത്തിയ വെള്ളം നല്‍കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.
പെണ്‍കുട്ടി ഓണ്‍ലൈനില്‍ ജോലി അന്വേഷിക്കുന്നുണ്ടായിരുന്നു. ഇതിനിടെ പ്രതി തുഷാര്‍ ശര്‍മയുടെ ഫോണ്‍ നമ്ബര്‍ ലഭിച്ചു. ഇയാളെ ബന്ധപ്പെട്ടപ്പോള്‍ സഹാറ മാളില്‍ ഒരു അഭിമുഖം നടത്തുന്നുണ്ടെന്നും ജോലി നല്‍കാമെന്നും വാഗ്ദാനം ചെയ്തു. ഇന്റര്‍വ്യൂവിനുള്ള രേഖകളുമായി പെണ്‍കുട്ടി മാളില്‍ എത്തി. തുഷാറിനെ മാളിന്റെ ഗേറ്റില്‍ വച്ച് കണ്ടുമുട്ടുകയും ഇയാള്‍ യുവതിയെ ബേസ്‌മെന്റിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

ബേസ്‌മെന്റി വച്ച് ലഹരി കലര്‍ത്തിയ വെള്ളം പെണ്‍കുട്ടിക്ക് നല്‍കി. ഇത് കുടിച്ചയുടന്‍ പെണ്‍കുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. തുടര്‍ന്ന് കാറിനുള്ളില്‍ തള്ളിയിട്ട് ബലമായി പീഡിപ്പിച്ചു. ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കാറില്‍ രക്ഷപ്പെട്ടു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.













