ഉത്തര്‍പ്രദേശില്‍ കൈയേറ്റമൊഴിപ്പിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മകളും തീപിടുത്തത്തില്‍ മരിച്ചു.കാണ്‍പൂര്‍ ദേഹത് ജില്ലയിലെ മദൗലി ഗ്രാമത്തിലാണ് സംഭവം പ്രമീള (45), നേഹ (20) എന്നിവരാണ് മരിച്ചത്.
അനധികൃത കൈയേറ്റങ്ങള്‍ പൊളിച്ച് മാറ്റുന്നതിനിടെ പൊലീസ് കുടിലിന് തീയിട്ടപ്പോഴാണ് പ്രമീളയും നേഹയും മരിച്ചത് എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.എന്നാല്‍ പ്രമീളയും നേഹയും സ്വയം തീ കൊളുത്തി മരിച്ചതാണ് എന്നാണ് പൊലീസ് വാദം. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. തിങ്കളാഴ്ചയാണ് സംഭവം.

പൊലീസും ജില്ലാ ഭരണകൂടവും റവന്യൂ ഉദ്യോഗസ്ഥരും ഗ്രാമസമാജത്തിലും സര്‍ക്കാര്‍ ഭൂമിയിലും ഉള്ള കൈയേറ്റങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ബുള്‍ഡോസറുമായാണ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച രാവിലെ എത്തിയത് എന്നും ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കിയിരുന്നില്ല എന്നും ഗ്രാമവാസികള്‍ പറയുന്നു.













