കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ ഡിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും


കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ ഡിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാങ്കിന്റെ മുന്‍ പ്രസിഡന്റ് ഭാസുരാംഗനെ ചോദ്യം ചെയ്യുന്നതില്‍, ഡോക്ടര്‍മാരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും ഇഡി തീരുമാനമെടുക്കുക.ഭാസുരാംഗന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് ഡോക്ട!ര്‍മാര്‍ ഇഡിയെ അറിയിച്ചിരുന്നത്. ഭാസുരാംഗന്‍ ഇന്ന് ആശുപത്രി വിട്ടേക്കും.


ഭാസുരാംഗന്റെ മകന്‍ അഖില്‍ജിത്തില്‍ നിന്ന് വരും ദിവസങ്ങളില്‍ വിശദാംശങ്ങള്‍ ശേഖരിക്കും.അഖില്‍ ജിത്തിന്റെ നിക്ഷേപം, സാമ്പത്തിക സ്രോതസ്, ബിസിനസ് വളര്‍ച്ച എന്നിവ സംബന്ധിച്ച രേഖകള്‍ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. മാറനെല്ലൂരിലുള്ള വീടും കാറും ഇഡി നിരീക്ഷണത്തിലാണ്. മാത്രമല്ല കണ്ടല ബാങ്കില്‍ വന്‍ നിക്ഷേപം നടത്തിയവരുടെ മൊഴിയും ഇഡി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും.




Sharing is Caring