തൃശൂര്‍ തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്കേറ്റു


തൃശൂര്‍ തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്കേറ്റു. തളിക്കുളം ഹൈസ്‌കൂളിന് സമീപം ഇന്നു പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം.കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികള്‍ക്കാണ് പരിക്കേറ്റത്.


പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവനന്തപുരത്ത് നിന്ന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോവുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്.




Sharing is Caring