നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും

നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ സഭയിൽ കടുത്ത വിമർശനങ്ങൾ ഉയർത്തും. നയപ്രഖ്യാപനം മുഴുവൻ വായിക്കാതെ സർക്കാറിനെ ഗവർണർ ഞെട്ടിച്ചിരുന്നു. രണ്ടു മണിക്കൂറോളം നീണ്ടുനിൽക്കേണ്ട നയപ്രഖ്യാപന പ്രഖ്യാപന പ്രസം​ഗം ഒരു മിനുട്ടും 17 സെക്കൻഡിലും ഒതുക്കിയായിരുന്നു ഗവർണറുടെ നടപടി.​ഗവർണർ-സർക്കാർ പോര് നടക്കുന്നതിനിടെയായിരുന്നു ​ഗവർണർ നയപ്രഖ്യാപന പ്രസം​ഗം വെട്ടിച്ചുരുക്കിയത്.

നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കായി നിയമസഭ ഇന്നു മുതൽ 3 ദിവസമാണ് സമ്മേളിക്കുക. ഇന്നു മുതൽ ബുധൻ വരെയാണു നന്ദി പ്രമേയത്തിന്മേലുള്ള ചർച്ച. ​ഗവർണറുടെ നടപടിയ്ക്കെതിരെ ഭരണ-പ്രതിപക്ഷം രൂക്ഷ വിമർശനമാണ് ഉയർന്നിരുന്നത്.
നന്ദിപ്രമേയ ചർച്ചയ്ക്കു ശേഷമുള്ള 2 ദിവസങ്ങൾ നിയമ നിർമാണത്തിനായാണ് നീക്കിവച്ചിട്ടുള്ളത്. ഫെബ്രുവരി അഞ്ചിന് ആണ് സംസ്ഥാന ബജറ്റ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *