നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യം അനിവാര്യമെന്ന് സിപിഐഎം സംസ്ഥാന ഘടകങ്ങൾ. മഹാരാഷ്ട്ര, രാജസ്ഥാൻ ഘടകങ്ങളാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഒറ്റയ്ക്ക് നിന്നാൽ ജയസാധ്യത ഇല്ലാത്ത സ്ഥലങ്ങളിൽ സഖ്യം ഉറപ്പാക്കണമെന്നാണ് ആവശ്യം. സംഘപരിവാർവിരുദ്ധ പാർട്ടികളുമായി സഖ്യം ഉണ്ടാക്കിയാൽ ജയസാധ്യതയുണ്ടെന്ന് വിലയിരുത്തൽ.

കർഷക സമരവും പ്രക്ഷോഭങ്ങളും സംഘടനയപടെ ശക്തികൂട്ടിയെന്നാണ് നിഗമനം. തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്രകമ്മിറ്റിയിലാണ് നിർദേശം ഉയർന്നത്.മൂന്നു ദിവസങ്ങളിലായി ഇഎംഎസ് അക്കാദമിയിലാണ് സിപിഐമ്മിന്റെ ദേശീയ നേതൃയോഗങ്ങൾ ചേരുന്നത്.

സംസ്ഥാനത്ത് നടക്കുന്ന സർക്കാർ- ഗവർണർ പോര് കേന്ദ്ര കമ്മിറ്റി യോഗം വരും ദിവസങ്ങളിൽ ചർച്ച ചെയ്തേക്കും. മറ്റന്നാൾ കേന്ദ്ര കമ്മിറ്റി യോഗം അവസാനിച്ച ശേഷം ജനറൽ സെക്രട്ടറി മാധ്യമങ്ങളെ കാണും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *