ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 100 കടന്നു

ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ 100 കടന്നു. മോര്‍ബിയില്‍ മച്ചു നദിക്ക് കുറുകെ ഉള്ള തൂക്കുപാലം ആണ് തകര്‍ന്നത്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ അഞ്ഞൂറിലേറെ പേരാണ് അപകട സമയത്ത് പാലത്തില്‍ ഉണ്ടായിരുന്നത്. കാണാതായ നൂറോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ നിരവധി പേര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

140ലേറെ വര്‍ഷം പഴക്കമുണ്ട് ഗുജറാത്തിലെ മോര്‍ബിയില്‍ മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലത്തിന്. വിനോദ സഞ്ചാര കേന്ദ്രം കൂടിയായ തൂക്കുപാലം അറ്റകുറ്റ പണികള്‍ക്ക് ശേഷം ബുധനാഴ്ചയാണ് വീണ്ടും തുറന്നത്. കഴിഞ്ഞ നാലു ദിവസമായി പാലം കാണാന്‍ നിരവധി പേരാണ് എത്തിക്കൊണ്ടിരുന്നത്.

അപകട സമയത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ അഞ്ഞൂറിലേറെ പേര്‍ പാലത്തില്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തില്‍പ്പെട്ട് നദിയില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അടിയന്തര രക്ഷാ പ്രവര്‍ത്തനത്തിന് ഉത്തരവിട്ട പ്രധാന മന്ത്രി അപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *