കൊച്ചി ബലാത്സംഗകേസില്‍ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും


കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ വെച്ച്‌ 19 കാരിയായ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.ആക്രമിക്കപെട്ട യുവതിയുടെ സുഹൃത്തും പീഡനത്തിന് ഒത്താശ ചെയ്‌തെന്ന് കരുതുന്ന ഡിംപിള്‍ ഡോളി ,കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിധിന്‍ , സുധീപ് , വിവേക് എന്നീ പ്രതികളുടെ തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായി.


ഈ സാഹചര്യത്തില്‍ പൊലീസ് ഇനി ഇവരെ കസ്റ്റഡില്‍ ആവശ്യപെടില്ല. ബലാത്സംഗം ചെയ്യപ്പെട്ട മോഡലും പ്രതികളും എത്തിയ ബാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ പ്രതികളെ എത്തിച്ച്‌ പോലീസ് പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.അഞ്ച് ദിവസത്തേക്കാണ് നാല് പ്രതികളെയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.




Sharing is Caring