നടിയെ ആക്രമിച്ച കേസ് ; കാവ്യാമാധവന്റെ ക്രോസ് വിസ്താരം ഇന്നും തുടരും

നടിയെ ആക്രമിച്ച കേസില്‍ താരം കാവ്യാമാധവന്റെ ക്രോസ് വിസ്താരം ഇന്നും തുടരും. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കാവ്യയെ വിസ്തരിക്കുന്നത്. കേസില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നതോടെയാണ് കാവ്യയെ പ്രോസിക്യൂഷന്‍ ക്രോസ് വിസ്താരം ചെയ്യുന്നത്.350 ഓളം സാക്ഷികളുള്ള കേസില്‍ ഇതുവരെ 176 പേരെ വിസ്തരിച്ചു.

സിനിമ സംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സല്‍ ക്യാമ്ബിനിടെ നടിയും കേസില്‍ പ്രതിയായ നടന്‍ ദിലീപും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായപ്പോള്‍ സംഭവ സ്ഥലത്ത് കാവ്യ ഉണ്ടായിരുന്നതായാണ് സാക്ഷി മൊഴി. ഇതേ തുടര്‍ന്നാണ് കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി വിസ്താരം ആരംഭിച്ചത്.

ആറുമാസത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെ വിചാരണയ്ക്ക് കൂടുതല്‍ സമയം വേണമെന്ന് കാണിച്ച്‌ ആറുമാസം കൂടി സമയം നീട്ടി നല്‍കാന്‍ വിചാരണ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *