പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ സംസ്കാരം ഗാന്ധിനഗറിൽ നടന്നു

ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ (100) സംസ്കാരം ഗാന്ധിനഗറിൽ നടന്നു. ഇന്ന് പുലർച്ചെ ഗുജറാത്തിൽ എത്തിയ മോദി അന്ത്യകർമങ്ങൾ നിർവഹിച്ചു. ഗാന്ധിനഗറിലെ സെക്ടർ 30ലെ മുക്തിധാം ശ്മശാനത്തിലാണ് അന്ത്യകർമ്മങ്ങൾ നടന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചിതയ്ക്ക് തീകൊളുത്തിയത്.മാതാവിൻ്റെ വിയോഗവാർത്ത അറിഞ്ഞതിന് പിന്നാലെ ദില്ലിയിൽ നിന്നും അഹമ്മദാബാദിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഗാന്ധിനഗറിലെ വീട്ടിലെത്തി അമ്മയ്ക്ക് അന്തിമോപചാരം അർപ്പിച്ചു.പിന്നാലെ വിലാപയാത്രയായി കനത്ത സുരക്ഷയോടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടു പോകുകയും ഒൻപതരയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാവുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *