പ്രണയ ബന്ധത്തെ എതിർത്ത അമ്മയെ പതിനേഴുകാരിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

മഹാരാഷ്ട്ര: പ്രണയ ബന്ധത്തെ എതിർത്ത അമ്മയെ പതിനേഴുകാരിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. 37 കാരിയായ സബ ഹാഷ്മിയാണ് കൊല്ലപ്പെട്ടത്.മകളെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം പെൺകുട്ടിയും കാമുകനും ഒളിച്ചോടിയെങ്കിലും വ്യാഴാഴ്ച വൈകീട്ട് ഹാജി മലംഗിൽ നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു.

സബ ഹാഷ്മി തന്റെ മൂന്ന് പെൺമക്കളോടൊപ്പം മുംബ്രയിലെ അമൃത് നഗർ പ്രദേശത്താണ് താമസിച്ചിരുന്നത്. മയക്കുമരുന്ന് കേസിൽപ്പെട്ട ഭർത്താവ് രണ്ടുവർഷമായി ജയിലിലാണ്.വിദ്യാർഥികൾക്ക് ട്യൂഷനെടുത്താണ് ഉപജീവനത്തിനായി പണം കണ്ടെത്തുന്നത്. ഇതിനിടെ അയൽവാസിയായ യുവാവുമായി മകൾ സൗഹൃദത്തിലായി. എന്നാൽ ബന്ധത്തെ സബ ഹാഷ്മി എതിർത്തു. ഈ എതിര്‍പ്പ് മറികടക്കാനാണ് ഇരുവരും കൂടി സബ ഹാഷ്മിയ കൊലപ്പെടുത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *