സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കമാകും


സിപിഐഎം കേന്ദ്ര കമ്മിറ്റി യോ?ഗത്തിന് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കമാകും. മൂന്ന് ദിവസമാണ് യോഗം. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ചര്‍ച്ചകളും യോഗത്തിലുണ്ടാകും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ആണ് കേന്ദ്രകമ്മിറ്റി യോഗത്തിന്റെ പ്രധാന അജണ്ട.


ഇ പി ജയരാജനെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണവും ചര്‍ച്ചയാകുമെന്നാണ് സൂചന. ത്രിപുര തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. ത്രിപുരയില്‍ കോണ്‍ഗ്രസുമായുളള സഹകരണത്തില്‍ പാര്‍ട്ടിക്കുളളില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളും ചര്‍ച്ചയാകും.




Sharing is Caring