കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തും ;മന്ത്രി എം.ബി രാജേഷ്


കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. റജിസ്ട്രേഡ് എഞ്ചിനീയേഴ്സ് ആൻ്റ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഓൺലൈനായി ഉൽഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


പ്രളയകാലത്തും കോവിഡ് കാലഘട്ടങ്ങളിലും സംഘടന ജനങ്ങൾക്ക് മികച്ച സഹായ സഹകരങ്ങൾ നൽകീട്ടുണ്ട്. കെട്ടിട നിർമ്മാണങ്ങളുമായി റെൻസ് ഫെഡ് ഭാരവാഹികളുമായി ആശയ വിനിമയം നടത്താറുണ്ടെന്നും സർക്കാരുമായി സംഘടന നല്ല ബന്ധമാണ് പുലർത്തുന്നതെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.. റബ്ബ് കോഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡണ്ട് കെ.മനോജ് അദ്ധ്യക്ഷത വഹിച്ചു.കടന്നപ്പള്ളി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മുഖ്യാതിഥിയായിരുന്നു.


സി ക്രട്ടറി എ.അബ്ദുൾ സലാം, ടി.കെ.മുഹമ്മദ് നസീം, എം രാധാകൃഷ്ണൻ ,ആർ.രാജേന്ദ്രൻ, വി.പി.യാസർ സയ്യിദ്, പി.വിഷ്ണുപ്രസാദ്, സി.വിജയകുമാർ, കെ.എ. ഫൈസൽ, , പി. ദീപക് കുമാർ, ടി.പി.മനോജ് തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ വെച്ച് സംസ്ഥാന ക്രിക്കറ്റ്, ഫുട്ബോൾ, ഷട്ടിൽ മത്സര ജേതാക്കൾക്കുള്ളസമ്മാനദാനവും നടന്നു



Sharing is Caring