സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും


മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്‌നൗ ജില്ലാകോടതി ഇന്ന് പരിഗണിക്കും. ഇഡി കേസിലെ ജാമ്യാപേക്ഷയിലെ വിധി ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്.


ഹാത്രസ് ബലാത്സംഗ കൊല റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയില്‍ 2020ലാണ് കാപ്പന്‍ യുപി പൊലീസിന്റെ പിടിയിലാകുന്നത്.


യുഎപിഎ കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ.ഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. പല തവണ മാറ്റി വച്ച ശേഷമാണ് ഇന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ ഇതും ഉള്‍പ്പെടുത്തിയിരിക്കുന്നത്.



Sharing is Caring