ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മ ആര്‍. നായരുടെ വീടിന് നേരെ കല്ലേറ്


പാറശ്ശാല ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മ ആര്‍. നായരുടെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് കല്ലേറുണ്ടായത്.


പാറശ്ശാലയിലെ തമിഴ്നാട്ടില്‍ പെട്ട പൂമ്ബള്ളിക്കോണം എന്ന പ്രദേശത്തെ ഗ്രീഷ്മയുടെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. വീടിന്‍റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.


ഷാരോണ്‍ കൊലക്കേസില്‍ കസ്റ്റഡിയിലുള്ള ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. പ്രണയബന്ധത്തിലായിരുന്ന ഷാരോണിനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം ചെയ്യുന്നതിനായാണ് കൊലപാതകമെന്നാണ് ഗ്രീഷ്മ പൊലീസിന് മൊഴി നല്‍കിയത്. കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.



Sharing is Caring