കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്ന നടപടിക്കെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിക്കും ; വി ഡി സതീശന്‍


നവകേരള സദസ്സ് നടക്കുന്ന സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്ന നടപടിക്കെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി ജില്ലയിലിറങ്ങിയതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായെന്നും സുപ്രീംകോടതി വിധിയുടെ ലംഘനമാണ് കരുതല്‍ തടങ്കലെന്നും വി ഡി സതീശന്‍ പറഞ്ഞു.കൊല്ലം ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ പ്രതികളെ പിടിക്കാനാകാതെ പോലീസ് നാണം കെട്ട് നില്‍ക്കുകയാണെന്നും പ്രതികളെ പിടിക്കാത്ത പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിക്കുന്നുവെന്നും വി ഡി സതീശന്‍ പരിഹസിച്ചു.




Sharing is Caring