കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു മരിച്ചു


തിരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു മരിച്ചു. ളാക്കൂര്‍ പ്ലാവിള പുത്തന്‍വീട്ടില്‍ റെജി (52) ആണ് മരിച്ചത്. പ്രമാടം അമ്മൂമ്മ തോടിന് സമീപം ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം.കോന്നിയിലെ കലാശക്കൊട്ടില്‍ പങ്കെടുത്ത ശേഷം ജീപ്പില്‍ മടങ്ങുകയായിരുന്നു ഇദ്ദേഹം.


ജീപ്പില്‍ നിന്നും വീണ അദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വള്ളിക്കോട് കോട്ടയത്ത് ചുമട്ട് തൊഴിലാളിയാണ്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.




Sharing is Caring