ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് തടയാൻ നടപടിയുമായി കേന്ദ്ര സർക്കാർ

ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് ഇല്ലാതാക്കാനുള്ള നടപടികളുമായ് കേന്ദ്ര സർക്കാർ രം​ഗത്ത്. യുഎഇയില്‍ നിന്നും ചെറുകിട ജ്വല്ലറിക്കാര്‍ക്കും കുറഞ്ഞ തീരുവയില്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാനുള്ള അനുമതി ഉടൻ ലഭ്യമാക്കുമെന്നാണ് വിവരം. 40 ലക്ഷം വരെ വിറ്റുവരവുള്ള ചെറുകിട ജ്വല്ലറിക്കാർക്ക് സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാനാകും അനുമതി നൽകുക.

താരിഫ് റേറ്റ് ക്വാട്ട (TRQ) എന്ന് വിളിക്കുന്ന ഇറക്കുമതി ക്വോട്ട സമ്പ്രദായത്തിലൂടെ ആകും സ്വർണ്ണം ഇറക്കുമതി ചെയ്യുക. കുറഞ്ഞ തീരുവയിൽ 140 ടണ്‍ ഇറക്കുമതി ചെയ്യാനാകും ഇന്ത്യയും യു.എ.ഇ യും തമ്മിലുള്ള ആദ്യ കരാർ.ഇറക്കുമതി ചെയ്യാനുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തി ക്വാട്ട സമ്പ്രദായത്തിന് കീഴിലായിരിക്കും ഇറക്കുമതി. ഇറക്കുമതി ചുങ്കം 15 ൽ നിന്ന് 14 ആക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *