രാജീവ് ഗാന്ധി വധക്കേസിൽ പുന:പരിശോധന ഹർജിയുമായി കേന്ദ്രസർക്കാർ


രാജീവ് ഗാന്ധി വധക്കേസില്‍ പുന:പരിശോധന ഹര്‍ജിയുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പ്രതികള്‍ക്ക് ജയില്‍ മോചനം അനുവദിച്ച സുപ്രിംകോടതിയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്രം അവശ്യപ്പെട്ടു.


കേസില്‍ പ്രതികളായ നളിനി ശ്രീഹര്‍, റോബര്‍ട്ട് പാരിസ്, രവിചന്ദ്രന്‍, രാജ, ശ്രീഹരന്‍, ജയ്കുമാര്‍ എന്നിവരെ മോചിപ്പിക്കാന്‍ ഈ മാസം 11 നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. പിന്നാലെ ഇവര്‍ ജയില്‍ മോചിതരായി.പ്രതികള്‍ 30 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞുവെന്നും ജയിലിലെ പെരുമാറ്റം തൃപ്തികരമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. നളിനിയുടെയും ആര്‍.പി. രവിചന്ദ്രന്റെയും നേരത്തെയുള്ള മോചനത്തിന് തമിഴ്നാട് സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തിരുന്നു.




Sharing is Caring