ജയലളിതയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹര്‍ജി തള്ളി


തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തിലെ ദുരൂഹതകളെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. സിബിഐയും ബന്ധപ്പെട്ട ഏജന്‍സികളും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതിനുള്ള കാരണം വ്യക്തമല്ലെന്നു നിരീക്ഷിച്ചാണ് കോടതിയുടെ തീരുമാനം.


സിബിഐ അന്വേഷിച്ച് മരണത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ ആര്‍. ആര്‍. ഗോപാല്‍ജി നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് ടി. രാജയും ജസ്റ്റീസ് ഡി.കൃഷ്ണകുമാറും അടങ്ങുന്ന ബെഞ്ച് നിരാകരിച്ചത്.




Sharing is Caring