തെരുവുനായ ആക്രമണത്തിൽ സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദേശവുമായി കേന്ദ്രം

തെരുവുനായ ആക്രമണത്തിൽ സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദേശവുമായി കേന്ദ്രം. പുതിയ മൃഗ ജനന നിയന്ത്രണ നിയമങ്ങൾ കർശനമായി നടപ്പാക്കുവാനാണ് നിർദേശം.മൃഗങ്ങളുടെ ജനന നിയന്ത്രണ പരിപാടികൾ, തെരുവുനായ്ക്കളുടെ വന്ധ്യംകരണം, വാക്സിനേഷൻ എന്നിവ തദ്ദേശ സ്ഥാപനങ്ങൾ സ്ഥാപനങ്ങൾ വഴി നടത്താം. എന്ന് പുതിയ വിജ്ഞാപനം പറയുന്നു. തെരുവുനായ ആക്രമണങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ.

നിലവിൽ പിന്തുടർന്നിരുന്നത് 2001 ലെ നിയമങ്ങളാണ്. എന്നാൽ മൃഗ ജനന നിയന്ത്രണ നിയമങ്ങളിലെ ചട്ടങ്ങളിൽ കഴിഞ്ഞ മാസം കേന്ദ്രം മാറ്റം വരുത്തിയിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്നതാണ് 2023 മാർച്ചിലെ ഈ വിജ്ഞാപനം.ഇത് കാര്യക്ഷമമായി നടപ്പിലാക്കണമെന്ന നിർദ്ദേശമാണ് ഇപ്പോൾ കേന്ദ്രം നൽകിയിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തര നടപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *