വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനെയും ബിജെപിയുടെ പ്രചാരണങ്ങളേയും വിമർശിച്ച് കാനം രാജേന്ദ്രൻ


വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനെയും ബിജെപിയുടെ പ്രചാരണങ്ങളേയും വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.പ്രചാരണത്തിന്‍റെ വേഗം വന്ദേ ഭാരത് എക്സ്പ്രസിന് ഉണ്ടാകില്ലെന്നായിരുന്നു കാനത്തിന്റെ വിമർശനം. ബിജെപി നേതാക്കൾ പ്രചരിപ്പിക്കുന്നതല്ല യാഥാർഥ്യമെന്നും അദ്ദേഹം പറഞ്ഞു.


വന്ദേഭാരത് എക്സ്പ്രസ് രണ്ടാം ഘട്ട പരീക്ഷണ ഓട്ടം നടക്കുന്നതിനിടെയാണ് വിമർശനവുമായി കാനം രംഗത്തെത്തിയത്. ഇന്ന് പുലർച്ചെ 5.20 ന് തിരുവനന്തപുരത്തുനിന്നാണ് ട്രെയിൻ പുറപ്പെട്ടത്. രണ്ടാം വട്ട പരീക്ഷണ ഓട്ടം കാസർഗോഡ് വരെയാണ്. കാസർഗോഡ് നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട് രാത്രി തിരുവനന്തപുരത്തെത്തും.




Sharing is Caring