ബജറ്റ് സമ്മേളനത്തിന് പാർലമെന്റില്‍ തുടക്കമായി

ബജറ്റ് സമ്മേളനത്തിന് പാർലമെന്റില്‍ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധനയോടെ ആണ് ആദ്യ ദിനം ആരംഭിച്ചത്.സാവൻ മാസത്തിലെ ആദ്യ തിങ്കളാഴ്ചയില്‍ രാജ്യത്തെ മുഴുവൻ ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

പാർലമെൻ്റിന്റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കുകയാണ്. ഇന്ന് രാജ്യം മുഴുവൻ സഭയിലേക്കാണ് ഉറ്റുനോക്കുന്നത്. ഇതൊരു സർഗാത്മകമായ സമ്മേളനം ആയിരിക്കണം. ജനങ്ങളുടെ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിന് ഒന്നിച്ച്‌ നീങ്ങണം. വിദ്വേഷം മാറ്റിവെച്ച്‌ പ്രതിപക്ഷം സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

60 വർഷത്തിന് ശേഷമാണ് ഒരു സർക്കാർ മൂന്നാം തവണയും അധികാരത്തില്‍ വന്നത്. മൂന്നാം തവണയും ആദ്യ ബജറ്റ് അവതരിപ്പിക്കാൻ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അമൃതകാലത്തെ സുപ്രധാന ബജറ്റാണ് നാളെ അവതരിപ്പാക്കാൻ പോകുന്നത്. ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്ന ജനകീയ ബജറ്റ് ബജറ്റായിരിക്കും സർക്കാർ അവതരിപ്പിക്കുക. 2024 ലേക്കുള്ള റോഡ് മാപ്പ് കൂടിയാണ് ഈ ബജറ്റ്. വികസിത ഭാരതം’ എന്ന നമ്മുടെ സ്വപ്നത്തിന്റെ ശക്തമായ അടിത്തറ ആയി ഈ ബജറ്റ് മാറും. രാജ്യത്തിന്റെ വികനസത്തിന് എല്ലാവരുടേയും കൂട്ടുത്തരാവാദിത്തമാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *